പ്രമേഹത്തിന്റെ കാരണങ്ങൾ
ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്നതു കുറയുന്നതു മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവു മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്ന അവസ്ഥയാണു പ്രമേഹം. പാരമ്പര്യ ഘടകങ്ങളാണു പ്രമേഹത്തിന്റെ പ്രധാന കാരണമായിരുന്നത്. ഇന്ന് അതു മാറി. ജീവിത രീതികളും ഭക്ഷണവുമെല്ലാം മാറ്റം വരുത്തി എന്നുവേണം പറയാന്‍. അമിതവണ്ണവും ഭാരവുമെല്ലാം പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ക്കു തകരാര്‍ സംഭവിച്ചാലും പ്രമേഹം വരാം. ഏതെങ്കിലും തരത്തിലുള്ള കടുത്ത അണുബാധ പിടിപെടുന്നവരിലാണ് ഈ സാധ്യതയുള്ളത്. രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം, വൈറസ് ബാധ എന്നിവയും കാരണമായേക്കാം. ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ പാന്‍ക്രിയാസിനു കഴിയാതെ വരുന്നതു മൂലമുണ്ടാകുന്നതാണു ടൈപ് ഒന്ന് പ്രമേഹം. കുട്ടികളിലും പ്രായമായവരിലും ഒരുപോലെ ഇതു കണ്ടുവരുന്നു. ശരീരത്തില്‍ ഇന്‍സുലിന്റെ അളവു വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുകയാണു പ്രതിവിധി. ഇന്‍സുലിനോടു ശരീര കോശങ്ങള്‍ക്കു പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നതു മൂലമുണ്ടാകുന്നതാണ് ടൈപ്പ് 2 പ്രമേഹം. ക്രമേണ ഇന്‍സുലിന്റെ അളവു കുറയാനും ഇടയാകുന്നു. അമിതവണ്ണവും വ്യായാമം ഇല്ലായ്മയുമാണു കാരണമാകുന്നത്. 30 വയസ്സിനു മുകളിലുള്ളവരിലാണു സാധാരണ കണ്ടുവരാറുള്ളത്. ഗര്‍ഭാവസ്ഥയില്‍ പിടിപെടുന്ന പ്രമേഹമാണ് 'ജെസ്റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ് (ജിഡിഎം). പൊതുവേ ഗര്‍ഭകാലത്തെ പ്രമേഹം പ്രസവം കഴിഞ്ഞാല്‍ മാറാവുന്നതേയുള്ളൂ. ചിലരുടെ കാര്യത്തില്‍ തുടര്‍ന്നുള്ള കാലത്ത് ടൈപ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യതകള്‍ ബാക്കി നിന്നേക്കാം